Sat. Apr 27th, 2024

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By admin Nov 5, 2021 #news
Keralanewz.com

തിരുവനന്തപുരം ; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നില്‍നിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകര്‍ക്കുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.

അതേസമയം, ദേശീയ പാത ഉപരോധിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കേസിലെ ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്.ഐ.ആര്‍.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ജോജുവുമായി സംസാരിച്ച് പ്രശ്ന പരിഹാരം കാണുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ചയും നടത്തിയിരുന്നു

Facebook Comments Box

By admin

Related Post