Sat. May 4th, 2024

ട്രംപിന് തിരിച്ചടി, യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; പ്രാഥമിക ബാലറ്റില്‍ നിന്ന് പേര് നീക്കം ചെയ്തു

By admin Dec 20, 2023 #news
Keralanewz.com

കൊളറാഡോ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീംകോടതിയുടെ വിലക്ക്

കൊളറാഡോ സുപ്രീംകോടതിയാണ് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. 2021 ജനുവരി 6 ന് ക്യാപിറ്റോളിലുണ്ടായ കലാപസമാനമായ പ്രതിഷേധത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. അമേരിക്കൻ ചരിത്രത്തില്‍ ആദ്യമായാണ് മുൻ പ്രസിഡന്റിനെ പ്രസിഡൻഷ്യല്‍ തെരെഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയുള്ള സുപ്രീംകോടതി വിധി ഉണ്ടാകുന്നത്.

“പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി. യുഎസ് ചരിത്രത്തില്‍ ഇത്തരത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.

വിധിക്കെതിരെ ട്രംപിന് യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം.
വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാല്‍ കൊളറാഡോ സ്റ്റേറ്റില്‍ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ല്‍ ബൈഡൻ 13 ല്‍ അധികം പോയിന്റുകള്‍ നേടിയാണ് ഇവിടെ വിജയിച്ചത്.

Facebook Comments Box

By admin

Related Post