Tue. May 14th, 2024

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീതംവെക്കാനുള്ളതല്ല കാമ്ബസുകള്‍; ബാനറുമായി കെ എസ് യു

By admin Dec 20, 2023
Keralanewz.com

കൊച്ചി: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്ബസുകളെന്ന് കെ എസ് യു. കൊച്ചി കുസാറ്റ് കാമ്ബസിലാണ്ചൊവ്വാഴ്ച രാത്രിയോടെ മുഖ്യ മന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരേ കെ.എസ്.യു ബാനറുകളുയര്‍ത്തിയത്.

ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്, മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്ബസുകള്‍ എന്നെഴുതിയ ബാനറുകളാണ് കെ.എസ്.യു കൊച്ചി കുസാറ്റ് കാമ്ബസിലുയര്‍ത്തിയത്. അതേസമയം നേരത്തെ തന്നെ ഗവര്‍ണര്‍ക്കെതിരേ എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തിയിരുന്നു. നമുക്ക് വേണ്ടത് ചാൻസലറെയാണ് സവര്‍ക്കറെയല്ല എന്നായിരുന്നു എസ്.എഫ്.ഐയുടെ ബാനര്‍.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവര്‍ക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Facebook Comments Box

By admin

Related Post