Sat. May 4th, 2024

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി ഇരട്ട സ്വർണം നേടിയ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥിനി അഞ്ജു സന്തോഷിന് നഗരസഭയുടെയും അധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി

By admin Jun 19, 2022 #news
Keralanewz.com

ഈരാറ്റുപേട്ട:ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി ഇരട്ട സ്വർണം നേടിയ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥിനി അഞ്ജു സന്തോഷിന് നഗരസഭയുടെയും അധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി

നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ മെമൻ്റോ നൽകി ആദരിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നഗര സഭാ കൗൺസിലർ അനസ് പാറയിൽ,പ്രിൻസിപ്പൽ റ്റി.എസ്.ഷൈജു എന്നിവർ പ്രസംഗിച്ചു.അഞ്ജു സന്തോഷ് മറുപടി പ്രസംഗം നടത്തി

Facebook Comments Box

By admin

Related Post