Kerala NewsLocal News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

Keralanewz.com

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറയുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ചട്ടമോ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമോ നിബന്ധനകളെ കുറിച്ച്‌ നിര്‍വചിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്നാണ് ഹര്‍ജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തില്‍ രേഖകള്‍ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച സര്‍ക്കാരിന്റെ ചട്ടങ്ങള്‍ റദ്ദാക്കണം എന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം

Facebook Comments Box