National NewsPolitics

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Keralanewz.com

അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.

അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി രാഹുല്‍ ഉടന്‍ റായ്ബറേലിയിലേക്ക് തിരിക്കും.

വന്‍ ഘോഷ യാത്ര യായി നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഇന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 330 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.

Facebook Comments Box