Fri. May 17th, 2024

മെമ്മറികാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, പരിശോധിക്കണം: വിഡി സതീശൻ

By admin May 2, 2024
Keralanewz.com

തിരുവനന്തപുരം : മേയറും കെഎസ്‌ആര്‍ടിസി ഡ്രൈവറുമായുളള തര്‍ക്കത്തില്‍ ബസിനുളളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസിനുളളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെമ്മറികാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദം പൊളിയുമെന്ന ആശങ്കയിലാണ് ബോധപൂര്‍വ്വം മെമ്മറികാര്‍ഡ് എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്.

മേയറും എംഎല്‍എയും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ് പരാതി തളളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെഎസ്‌ആര്‍ടിസി മാനജേമന്റെിനും ഗുരുതരമായ വീഴ്ച പറ്റിയെന്നും വിഡി സതീശയന്‍ പറഞ്ഞു. ഇരുഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച്‌ ആര് കുറ്റം ചെയ്താലും ഉചിതമായ നടപടിവേണം. മേയര്‍ക്കും എംഎല്‍എയ്ക്കും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന് മറക്കരുതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെഎസ്‌ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചല്ല. ബസിന്റെ് ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധകാരണന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെഎസ്‌ആര്‍ടിസിയുടെ സമീപനം . അതോ മേയര്‍ക്കും എംഎല്‍എയക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ എന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post