Kerala NewsLocal NewsPolitics

സംസ്ഥാനത്തെ കൊടുംചൂട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുന്നു

Keralanewz.com

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി.

സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ തുടരുന്നതും, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ 40 ഡിഗ്രിയില്‍ ചൂട് തുടരുന്നതുമാണ് കാരണം.

അതേസമയം, സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹനീഫ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലക്കാടും കണ്ണൂരും കഴിഞ്ഞ ദിവസം സൂര്യാഘാതം മൂലം രണ്ടുപേർ മരണപ്പെട്ടിരുന്നു.

Facebook Comments Box