Kerala NewsLocal NewsPolitics

വിഴിഞ്ഞം തുറമുഖം പദ്ധതി : ട്രയല്‍ റണ്‍ ജൂണില്‍ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

Keralanewz.com

വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ജൂണില്‍ നടക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ.

വാസവൻ. ഓണത്തിന് തുറമുഖം കമീഷന്‍ ചെയ്യും. തുറമുഖ നിർമാണ പുരോഗതിയുടെ അവലോകനയോഗം കഴിഞ്ഞ് വിഴിഞ്ഞം തുറമുഖത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വി.എൻ. വാസവനെയും ഫിഷറീസ് മന്ത്രി സജി ചെറിയാനെയും അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, സി.എസ്.ആർ വിഭാഗം മേധാവി അനില്‍ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുറമുഖ നിർമാണ പുരോഗതിയില്‍ മന്ത്രിമാർ തൃപ്തി പ്രകടിപ്പിച്ചതായി അദാനി പോർട്ട് അധികൃതർ പറഞ്ഞു. തുറമുഖ വകുപ്പ് സെക്രട്ടറി ശ്രീനിവാസ്, വിസില്‍ എം.ഡി ദിവ്യ എസ്. അയ്യർ, സി.ഇ.ഒ ശ്രീകുമാർ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Facebook Comments Box