Kerala NewsLocal NewsNational News

ജി.എസ്.ടി വരവ് റെക്കോഡ് ഉയരത്തില്‍

Keralanewz.com

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) വരവ് റെക്കോഡ് ഉയരത്തില്‍. ഏപ്രിലില്‍ 2.10 ലക്ഷം കോടി രൂപയായി ഉയർന്നു.

12.4 ശതമാനത്തിന്റെ വർധനയാണിത്. ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് രണ്ട് ലക്ഷം കോടി കടക്കുന്നത്. ആഭ്യന്തര ഇടപാടുകളിലെ ശക്തമായ വളർച്ചയാണ് റെക്കോഡ് നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഏപ്രിലില്‍ ജി.എസ്.ടി പിരിവ് 1.87 ലക്ഷം കോടി രൂപയായിരുന്നു.

ഈ വർഷം ഏപ്രിലില്‍ കേന്ദ്ര ജി.എസ്.ടി 43,846 കോടി രൂപയും സംസ്ഥാന ജി.എസ്.ടി 53,538 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളുടെ നികുതി വഴി പിരിച്ചെടുത്ത 37,826 കോടി രൂപ ഉള്‍പ്പെടെ ഇന്റഗ്രേറ്റഡ് ജി.എസ്.ടി 99,623 കോടി രൂപയാണ്. ഇറക്കുമതി ചെയ്ത ചരക്കുകളില്‍നിന്ന് ലഭിച്ച 1,008 കോടി ഉള്‍പ്പെടെ 13,260 കോടി രൂപയാണ് മൊത്തം സെസ് പിരിവെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Facebook Comments Box