Kerala NewsLocal NewsPolitics

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

Keralanewz.com

മലപ്പുറം: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു പ്രതിഷേധവുമായി രംഗത്തുവന്നത്.

മലപ്പുറം എന്ന് കേള്‍ക്കുമ്ബോള്‍ രോഷം കൊള്ളുന്നത് ഗണേഷ് കുമാറിന്റെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം നടക്കുകയാണ്. തൊഴിലാളികളാണ് സമരം നടത്തുന്നത്. മറിച്ച്‌ മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച്‌ മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യം ഉന്നയിച്ചു.

മുഴുവനായും പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരിക. ഇതോടെ കടുത്ത പ്രതിഷേധം അറിയിച്ച്‌ ഡ്രൈവിംഗ് സ്കൂളുകള്‍ രംഗത്തെത്തി. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം.

ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താൻ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്. ഗതാഗത വകുപ്പിന്‍റെ നിര്‍ദേശം അനുസരിച്ച്‌ സംസ്ഥാനത്തെ ഏഴായിരത്തിലധികം ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഈ മേഖലയില്‍ നിന്ന് തന്നെ തുടച്ച്‌ നീക്കുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല.

ടെസ്റ്റില്‍ മാറ്റങ്ങള്‍ ഏതുതരത്തിലും വരുത്താവുന്നതാണ്. മലപ്പുറത്തെ ഗ്രൗണ്ട് ഡ്രൈവിംഗ് സ്കൂളുകള്‍ വാടകയ്‌ക്ക് എടുത്തതാണ്. മോട്ടോര്‍ വാഹന വകുപ്പുമായി ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് വിട്ടുനല്‍കി സഹകരിക്കുകയായിരുന്നു. ഇനി ഗ്രൗണ്ട് വിട്ടുനല്‍കില്ലെന്നും പ്രതിനിധികള്‍ അറിയിക്കുന്നു. സര്‍ക്കുലര്‍ പിൻവലിക്കുന്നത് വരെ സമരം നടക്കും.

Facebook Comments Box