Sun. Apr 28th, 2024

കെ.നാരായണക്കുറുപ്പ്: എതിരാളികളില്ലാത്ത പോരാളി ; ജോസ് കെ.മാണി

By admin Jul 3, 2022 #news
Keralanewz.com

കറുകച്ചാൽ: എതിരാളികളില്ലാത്ത പോരാളിയായിരുന്നു മുൻമന്ത്രി കെ.നാരായണക്കുറുപ്പെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. കറുകച്ചാലിൽ നടത്തിയ കെ.നാരായണക്കുറുപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പ്രതിസന്ധി ഘട്ടങ്ങളിലും കേരള കോൺഗ്രസിനൊപ്പംനിന്ന് പാർട്ടിയെ നയിക്കാൻ ആത്മാർഥമായി പരിശ്രമിച്ച നേതാവായിരുന്നു നാരായണക്കുറുപ്പെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി.മുഖ്യപ്രഭാഷണം നടത്തി.

ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ എം.പി.സുരേഷ്‌കുറുപ്പ്, അഡീഷണൽ അഡ്വ. ജനറൽ കെ.പി.ജയചന്ദ്രൻ, എ.എം.മാത്യു ആനിത്തോട്ടം, നാസർ കങ്ങഴ, എൻ.ഇ.ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post