Mon. Apr 29th, 2024

ചാമംപതാലിൽ മഴയിൽ 3 കടകൾ തകർന്നു

By admin Jul 3, 2022 #news
Keralanewz.com

ചാമംപതാൽ: ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ ചാാമംപതാലിിൽ മൂന്ന് കടകൾ തകർന്നു.ചാമംപതാൽ ജംഗ്ഷഷനിൽ കുരിശുപള്ളിക്ക് എതിർവശമുള്ളള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന്് കടകളാണ് നിലംപതിച്ചത്.കടയനിക്കാട് സ്വദേശി സലിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ, കുരങ്ങുംമലയിൽ രാജുവിന്റെ പച്ചക്കറിക്കട, ഇതിനോട് ചേർന്നുള്ള മൊബൈൽ കട എന്നിവയാണ് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ നിലം പതിച്ചത്. ഇതിൽ മൊബൈൽ കട കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയാണ്


ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കിലാക്കുന്നു. പറയ്ക്കാട്ട് പരേതനായ ദേവസ്യയുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം


കടയുടെ മുമ്പിൽ വച്ചിരുന്ന പുത്തൻപുരയ്ക്ൽ ശ്രീകുമാറിന്റെ ബൈക്ക് പൂർണ്ണമായും തകർന്നു. പകൽ സമയങ്ങളിൽ നിരവധി പേർ എപ്പോഴും നിൽക്കുന്ന സ്ഥലത്തെ കെട്ടിടമാണ് നിലംപതിച്ചത്. രാത്രിയിലായതിനാൽ വൻ അപകടം ഒഴിവായി

Facebook Comments Box

By admin

Related Post