സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കണം; ജോസ് കെ മാണി

Spread the love
       
 
  
    

കോട്ടയം: അനാഥ മന്ദിരങ്ങൾ അഗതി മന്ദിരങ്ങൾ വ്യദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് നിർത്തലാക്കിയ സാമൂഹ്യ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണം സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വമാണെന്ന വാദം   ധനവകുപ്പ്   പരിശോധിക്കണം. സർക്കാർ ഗ്രാൻ്റ് കിട്ടുന്ന സ്ഥാപനങ്ങൾ കുറവാണ്. 619 വ്യദ്ധസദനങ്ങളിലായി 17937 അന്തേവാസികൾ ഉണ്ട് . 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചക മന്ദിരങ്ങളിൽ 960 പേരും താമസിക്കുന്നുണ്ട്.  ഇവരെയൊക്കെ  സർക്കാർ തീരുമാനം  ബാധിക്കും. 2016ൽ സാമൂഹ്യ  നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്

പെൻഷൻ അനുവദിക്കുന്നതിൽ  അന്തേവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കണമെന്ന്  ജോസ് കെ മാണി ആവശ്യപ്പെട്ടു

Facebook Comments Box

Spread the love