Thu. Apr 25th, 2024

സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പെന്ന് പോലീസ്

By admin Aug 15, 2021 #news
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പെന്ന് പോലീസ് . കോഴിക്കോട് ആസ്ഥാനമായുള്ള റിച്ച്‌വെ ബിസിനസ് ഹബ് കേന്ദ്രീകരിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

അ​ന​ധി​കൃ​ത​മാ​യി മ​ണി ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ബി​സി​ന​സ് ന​ട​ത്തി​യ​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

നി​ക്ഷേ​പ​ക​ര്‍​ക്ക് വ​ന്‍ തു​ക വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഇ​ത് അം​ഗ​ങ്ങ​ളാ​ക്കി​യ​തെ​ന്ന് ക​സ​ബ സി​ഐ എ​ന്‍. പ്ര​ജീ​ഷ് അ​റി​യി​ച്ചു.

10000 രൂ​പ​യാ​ണ് അം​ഗ​മാ​വാ​ന്‍ ആ​ദ്യം സ്വീ​ക​രി​ക്കു​ന്ന​ത്. അം​ഗ​മാ​യ​വ​ര്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം 12 ല​ക്ഷം രൂ​പ​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

അം​ഗ​മാ​വു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും ന​ല്‍​കും. ഇ​വ​ര്‍ മൂ​ന്നു​പേ​രെ ചേ​ര്‍​ക്ക​ണം. ഇ​പ്ര​കാ​രം ചേ​ര്‍​ത്ത മൂ​ന്നു​പേ​ര്‍ മ​റ്റു മൂ​ന്നു​പേ​രെ കൂ​ടി ചേ​ര്‍​ക്ക​ണം.

ഇ​ത്ത​ര​ത്തി​ല്‍ എ​ട്ട് ലെ​വ​ല്‍ വ​രെ ഒ​രം​ഗ​ത്തി​ന് കീ​ഴി​ല്‍ എ​ത്തി​യാ​ല്‍ 12 ല​ക്ഷം ല​ഭി​ക്കും. വ​ന്‍ തു​ക മോ​ഹി​ച്ച് നി​ര​വ​ധി പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ല​രേ​യും അം​ഗ​ങ്ങ​ളാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

800 ലേ​റെ പേ​രാ​ണ് മ​ണി​ചെ​യി​നി​ല്‍ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല അം​ഗ​ങ്ങ​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

ഉ​ട​മ​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​യ​തെ​ന്ന മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

ബ്യൂ​ട്ടി പാ​ര്‍​ല​റി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു മ​ണി​ചെ​യി​ന്‍ ബി​സി​ന​സ് ന​ട​ത്തി​യ​ത്. മ​ള്‍​ട്ടി​ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റി​ംഗ് എ​ന്ന പേ​രി​ല്‍ മ​ണി​ചെ​യി​ന്‍ ബി​സി​ന​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ്പെ​ഷല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് സൗ​ത്ത് എ​സി​പി പി. ​ബി​ജു​രാ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​സ​ബ സി​ഐ എ​ന്‍. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​വ​മ​ണി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​വി​ടെ നി​ന്ന് ലാ​പ്ടോ​പു​ക​ളും ബ്രോ​ഷ​റു​ക​ളു​മ​ട​ക്കം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മെ​ഡി. കോ​ളേ​ജ് സ്വ​ദേ​ശി ജെ​യ്സ​ണും ഭാ​ര്യ ബു​ഷ​റ​യു​മാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര്‍.

200 രൂ​പ​യു​ടെ ഉ​ത്പ​ന്ന​ത്തി​ന് 1800 രൂ​പ !

മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​നം വ​ന്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​യും മ​റ്റും പേ​രി​ല്‍ വ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടേ​യും പ്രോ​ട്ടീ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​യും മ​റ്റും വി​ല​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

200 രൂപയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങളില്‍ കമ്പനിയുടെ പേര് പതിച്ചശേഷം 1800 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. മണി ചെയിനില്‍ അംഗങ്ങളാവുന്നവര്‍ ആദ്യം 10000 രൂപ നല്‍കണം.

ഇ​ത്ത​ര​ത്തി​ല്‍ 10000 രൂ​പ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​തി​ന് സ​മാ​ന​മാ​യ വി​ല​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു​വെ​ന്ന രീ​തി​യി​ലാ​ണ് കു​റ​ഞ്ഞ വി​ല​യു​ള്ള വ​സ്തു​ക്ക​ള്‍ ഒ​ന്‍​പ​ത് ഇ​ര​ട്ടി​വി​ല​യി​ല്‍ വി​ല്‍​ക്കു​ന്നു. ഇ​പ്ര​കാ​രം വ​ന്‍ തു​ക​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു

Facebook Comments Box

By admin

Related Post