Fri. May 17th, 2024

വീട്ടമ്മയും യുവാവും ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി, ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു

By admin Feb 17, 2022 #news
Keralanewz.com

തൃശൂര്‍: ഹോട്ടല്‍മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. .
സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. .
ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. പക്ഷെ, രാത്രി ഈ സമയം കഴിഞ്ഞും ഇവര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല.
ഇതിനിടെ ഭര്‍ത്താവ് ഇവരെ അന്വേഷിച്ച്‌ ഹോട്ടലിലെത്തി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Facebook Comments Box

By admin

Related Post