Sun. Apr 28th, 2024

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണം;പി. ടി. ജോസ് സംസ്ഥാന ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് (എം)

By admin Jul 12, 2021 #news
Keralanewz.com

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മുതൽ മരണം വരെയുള്ള ഗുരുതരമായ നിയമലംഘനത്തിന്റെയും, പൗരാവകാശ ലംഘനത്തിന്റെയും, ഭരണകൂട വീഴ്ചയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പു പറയണം. 2018 ൽ ഭീമകൊറെഗാവ് കേസിൽ ഒരിക്കൽ പോലും ആ സ്ഥലത്ത് പോയിട്ടു പോലുമില്ലാത്ത വായോധികനും, സൗമ്യനുമായ ഒരു സന്യാസിയെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി തടങ്കലിൽ ഇട്ടത് ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലീക അവകാശങ്ങളുടെയും, പൗരവകാശങ്ങളുടെയും പൂർണമായ ലംഘനമാണ്.2014 ൽ ബിജെപി യുടെ നേതൃത്വത്തിൽ ഉള്ള ഗവർമെന്റ് അധികാരത്തിൽ എത്തിയത് മുതലാണ് ആദിവാസി വിരുദ്ധ നീക്കങ്ങൾ ആരംഭിച്ചത്.

2014 ലെ തിരഞ്ഞെടുപ്പിൽ 81 സീറ്റിൽ 42 ഉം നേടികൊണ്ട് എൻ.ഡി.എ അധികാരത്തിൽ വന്നു. അധികാരത്തിൽ വന്ന എൻ. ഡി. എ ഗവണ്മെന്റ് ആദ്യമായി ചെയ്തത് അധാനി ഗ്രൂപ്പുമായും, ഘനന വ്യവസായ ലോബിയുമായും ചേർന്നുള്ള 62000കോടി രൂപയുടെ പദ്ധതിക്കുള്ള M.O.U ഒപ്പിട്ട് നടപ്പിലാക്കാൻ തീരുമാനമെടുക്കുകയായിരുന്നു, ഇതിൽ 5000കോടിയും അധാനിയുമായിട്ടായിരുന്നു. ആദിവാസികളെയെല്ലാം ഇറക്കി വിട്ട് വ്യവസായ കുത്തകക്ക് സൗജന്യം ചെയ്തു കൊടുക്കാനുള്ള നീക്കത്തെ എതിർത്ത പാവപെട്ടവർക്ക് തുണയും, സഹായവും, സംരക്ഷണവുമായി ഫാദർ സ്റ്റാൻ സ്വാമി എന്ന വൈദീകൻ രംഗത്തുവന്നു

ബ്രിട്ടീഷ് ഇൻഡ്യാ ഭരണകാലത്ത് ട്രൈബൽ സൊസൈറ്റികളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയിരുന്നത്, ഭേദഗതി ചെയ്താണ് ആധാനിയുമായും, മറ്റ് വ്യവസായ ലോബിയുമായും സർക്കാർ M.O.U ഒപ്പിട്ടത്.അതിനായി നിലവിലിരുന്ന ചോട്ടാനാഗ്പൂർ ടെനെൽസി ആക്റ്റും, ശാന്താൾ പാർഗാന ടെനെൽസി ആക്റ്റും ബിജെപി സർക്കാർ ഭേദഗതി ചെയ്തു. ആദിവാസികളുടെ ധാതുസമ്പുഷ്ടമായ ഭൂമി യദേഷ്ടം പിടിച്ചെടുക്കും എന്ന ഘട്ടം വന്നപ്പോൾ പ്രധിഷേധo ആളികത്തി, നിയമ പോരാട്ടവും ആരംഭിച്ചു.  പെസ ആക്ട് പ്രകാരവും ലാൻഡ് അക്വാസിഷൻ ആക്ട് പ്രകാരവും പ്രതിഫലം ലഭിക്കുന്നതിനായി ജനങ്ങൾ സംഘടിച്ചു. പ്രതിഷേധിച്ച 3000 ത്തിലധികം ആദിവാസി ചെറുപ്പക്കാരെയും സർക്കാർ ജയിലിലടച്ചു.

മാവോയിസ്റ്റുകളും ഭീകരപ്രവർത്തകരും ആണെന്ന് മുദ്ര കുത്തിയാണ് ഈ ചെറുപ്പക്കാരെ സർക്കാർ തുറുങ്കിലാക്കിയത്.ഇതിനെതിരെ പേഴ്സിക്യുട്ടെട്  പ്രെസനേഴ്സ് സോളിഡാരി റ്റി കമ്മിറ്റി സംഘടിപ്പിച്ചുകൊണ്ട് രാജ്യത്താകമാനമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമപരമായി നടത്തിയ പോരാട്ടത്തിൽ തടവിലാക്കപ്പെട്ടവർ മാവോയിസ്റ്റുകളല്ലെന്ന് തെളിയിച്ചു.2019 ഇൽ നടന്ന ജർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള N.D.A ദയനീയമായി തോറ്റു

ഇവിടെയാണ് കേന്ദ്രഗവണ്മെന്റ് ന്റെ ഫാസിസ്റ്റ് സമീപനം തുടങ്ങുന്നത് ബിജെപി യുടെ പരാജയത്തിനുത്തരവാദി ഫാദർ സ്റ്റാൻ സ്വാമിയാണെന്ന ചിന്തയിൽ, അദ്ദേഹത്തിന്റെ മേൽ N. I A കേസെടുത്തു. ഒൻപത് മാസം ജയിലിടച്ചു. രാജ്യദ്രോഹകുറ്റം ചുമത്തി, ജാമ്യം നിഷേധിച്ചു  കോടതിയുടെ മുൻപിൽ തെളിവുകളും നിരത്തി. വന്യവായോധികനും, രോഗിയുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യം ലഭിക്കുന്നതിനുള്ള അഭ്യർത്ഥന നീതിപീഠത്തിന്റെ കണ്ണു തുറപ്പിച്ചില്ല. അവസാനം ചികിത്സാസൗകര്യം വേണമെന്നും, അതിനായി ആശുപത്രിയിലേക്ക് മാറ്റണമെന്നുമുള്ള അപേക്ഷ വളരെ വൈകിയാണ് പരിഗണിക്കപ്പെട്ടത്.

ജാമ്യഹർജിയെ നിരന്തരമായി എതിർത്തുകൊണ്ട് വാദങ്ങൾ നിരത്തി N. I. A യുടെ അഭിഭാഷകർ കോടതിയിൽ അലമുറയിട്ടുകൊണ്ടിരുന്നപ്പോഴാണ്, അദ്ദേഹത്തിന്റെ മരണവാർത്ത കോടതിയിൽ അറിയിച്ചത്. “പ്രതികരിക്കാൻ വാക്കുകൾ കിട്ടുന്നില്ല” എന്ന ജഡ്ജിയുടെ വാക്കുകളിൽ കുറ്റബോധവും, നീതി നിഷേധത്തിലുള്ള പശ്ചാത്താപവും ഉണ്ടെന്ന് അശ്വസിക്കാം.

ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കള്ള രേഖകൾ ഉണ്ടാക്കിയാണ് ,N.I.A കുറ്റപത്രം തയ്യാറാക്കിയത് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ആംനെസ്റ്റ് ഇന്റർ നാഷണലിന്റെ 2020 ന്റെ റിപ്പോർട്ടിൽ ഫാദർ സ്റ്റാൻ സ്വാമി പ്രതിയായിരുന്ന ഭീമ കൊറേഗാവ് കേസ് ഉൾപ്പെടെ 9  മനുഷ്യാവകാശ പ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ “പെഗാസസ് ” പ്രയോഗിച്ചു നുഴഞ്ഞു കയറ്റം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ചാര പ്രവൃത്തികൾക്ക്‌ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് പെഗാസസ്

2018 ലാണ് ഭീമ കൊറേഗാവ് കേസ് ആരംഭിക്കുന്നത്. ഫാദർ സ്റ്റാൻ സ്വാമിയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ലാപ്ടോപ്പുകളിൽ നുഴഞ്ഞു കയറ്റം നടത്തി തെളിവുകൾ സൃഷ്ടിച്ചു, സംഭ്രമ ജനകമായ വാർത്തകൾ സൃഷ്ടിച്ച് , അത് മാധ്യമങ്ങൾക് ചോർത്തി കൊടുത്ത് , നീതി പീഠങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാൻ N.I.A ക്ക് കഴിഞ്ഞു

കൃത്രിമം നടന്നു എന്ന് സംശയം തോന്നിയ ഫാദർ സ്റ്റാൻ സ്വാമിയുടെയും , അറസ്റ്റിലായ മറ്റു മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെ അശ്രാന്ത പരിശ്രമ  ഫലമായി കേസിനാസ്പദമായ രേഖകളും , ഇ മെയിലുകളും അടങ്ങുന്ന ഹാർഡ് ഡിസ്ക് ലഭ്യമായി. അവർ അമേരിക്കൻ ബാർ അസോസിയേഷൻ വഴി ഡിജിറ്റൽ കുറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രസിദ്ധരായ യു.എസ്‌ ഫോറൻസിക് ഏജൻസിയായ ആർസനൽ കൺസൾട്ടിങ് ഏജൻസിക്ക് അയച്ചു കൊടുത്തു.

അവർ കണ്ടെത്തിയ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു . വളരെ ഗുരുതരമായ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടു എന്നതാണ് അവരുടെ കണ്ടെത്തൽ. ഭരണകൂട ഭീകരതയുടെയും ഫാസിസ്റ്റ് സംസ്കാരത്തിന്റെയും അടിച്ചേല്പിക്കലുകൾ, അന്വേഷണ ഏജൻസികളെയും പോലീസിനെയും ഉപയോഗിച്ച് ഇതിനു മുൻപും നടന്നിട്ടുണ്ട്

ഫാദർ സ്റ്റാൻ സ്വാമിയുടെ ഏഴാമത്തെ ചരമദിനത്തിന്റെ ഭാഗമായി കേരള കൊൺഗ്രസ് (എം)ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലയിലെ 200 ൽ പരം കേന്ദ്രങ്ങളിൽ നടത്തുന്ന “പൗരാവകാശ സംരക്ഷണo ഭരണകൂടത്തിന്റെ കടമയും,ഉത്തരവാദിത്വവും ” എന്ന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി.ടി.ജോസ്

തങ്ങൾക്ക്  അനഭിമതരായവർക്കെതിരെ തികച്ചും ബാലിശമായ രീതിയിൽ നിയമ വ്യവസ്ഥകളെ പ്രയോഗിക്കുന്ന രീതി മെച്ചപ്പെട്ട ഒരു ഭരണകൂട സംസ്കാരത്തെയല്ല കാണിക്കുന്നത് എന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നില്ല എന്നുള്ളത് ഖേദകരമാണ്.

         ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലകളായ വ്യക്തിസ്വാതന്ത്ര്യവും, അഭിപ്രായസ്വാതന്ത്ര്യവും, കാത്തുസംരക്ഷിക്കുന്നതിൽ കേന്ദ്രഗവണ്മെന്റ് പരാജയപെട്ടു.

ജില്ലാ പ്രസിഡന്റ് ജോയ് കൊന്നയ്ക്കൽ , ജില്ലയിലെ മുതിർന്ന നേതാക്കളായ സജി കുറ്റ്യാനിമറ്റം ,സി ജെ ജോൺ,ബിനു മണ്ഡപത്തിൽ ,ബെന്നിച്ചൻ മഠത്തിനകം,ജെയിംസ് മരുതാനിക്കാട്ട്,വിപിൻ തോമസ്,ജോസ് മണ്ഡപം,ഡോ ജോസഫ് തോമസ്, ജോ കാണ്ടാവനം,വി ജെ ജോർജ്,ശ്രീമതി ഡൊമെറ്റില്ല, വി വി സേവി ,രാജു എന്നിവർ ധർണക്ക് നേതൃത്വം കൊടുത്തു.

Facebook Comments Box

By admin

Related Post