Kerala News

കേരള യൂത്ത്ഫ്രണ്ട് (എം) കൊന്നത്തടി മണ്ഡലം കമ്മിറ്റി പുനസംഘടനാ തിരഞ്ഞെടുപ്പും , ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിലിന് സ്വീകരണവും നൽകി

Keralanewz.com

കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്  ഷിജോ  തടത്തിൽ, കേരള കോൺഗ്രസ്‌ എം ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ഷാജി  കാഞ്ഞമല , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  ടിപി മൽക്ക, ജോസഫ് സേവ്യർ , മണ്ഡലം പ്രസിഡന്റ് ജയിംസ് മ്ലാക്കുഴി, മണ്ഡലം സെക്രട്ടറി കെ ഇ ദേവരാജൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ  ജയിമോൻ, ഷാജി  നെടുങ്കല്ലേൽ ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസ് ജോസഫ് എന്നിവരുടെ സാനിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. 

  മണ്ഡലം പ്രസിഡന്റ് ആയി റൈഗൻ മാത്യു വിനെയും വൈസ് പ്രസിഡന്റ് മാരായി ജെയ്സൺ ജോർജിനെയും,ഹണി  മാടതാനി യെയും ഓഫീസ് ചാർജ് സെക്രട്ടറി യായി ടിബിൻ കുര്യാക്കോസിനെയും,  ജനറൽ  സെക്രട്ടറിയായി ലിനു ഇടശേരിയെയും, മണ്ഡലം ട്രഷറർ ആയി, ബിനു അമ്പാട്ടി നെയും തിരഞ്ഞെടുത്തു.പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച് കൊണ്ട്  സാമൂഹിക, സന്നദ്ധ മേഖകളിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രവർത്തനം ഉറപ്പ് വരുത്തി സംഘടനാ ശേഷി  വർദ്ധിപ്പിക്കുമെന്ന് പുതിയ  ഭാരവാഹികൾ  അറിയിച്ചു

Facebook Comments Box