Kerala News

നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളേയും മതമേലധ്യക്ഷ്യൻമാരേയും അധിക്ഷേപിച്ച മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.എം.ചാണ്ടിയുടെ കൊച്ചുമകൻ സഞ്ചയ് സഖറിയാസിനെ പാലാ കോടതി റിമാൻഡ് ചെയ്തു , നാലുമാസമായി പ്രതി ഒളിവിലായിരുന്നു

Keralanewz.com

പാലാ:  നവമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സംസ്ഥാന മന്ത്രിമാർ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി തുടങ്ങി  ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തികളെ അതിമ്ളേച്ഛമായ വിധത്തിൽ പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ, തുടങ്ങിയ ഫേക്ക് ഐഡി കളിലൂടെ വ്യക്തിഹത്യ ചെയ്യുകയും , നഗ്നദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് അപമാനിക്കുകയും ചെയ്തതിന് സൈബർ ആക്ട് 67 എ പ്രകാരം പാലാ പോലീസ് ചുമത്തിയ കേസിൽ പ്രതിയായ പാലാ പാലാ പന്ത്രണ്ടാം മൈൽ സ്വദേശി കിഴക്കയിൽ സഞ്ജയ് സഖറിയാസിനെ പാലാ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു 

മുൻ കോൺഗ്രസ് നേതാവും ഗവർണറുമായിരുന്ന കെ.എംചാണ്ടിയുടെ കൊച്ചുമകനാണ് സഞ്ജയ് സഖറിയാസ് കൊച്ചി ഇടപ്പള്ളി peepl ഓട്ടോമേഷൻ ലിമിറ്റഡ്  എന്നാൽ കമ്പനിയുടെ മാനേജിങ് പാർട്ണറും നടത്തിപ്പുകാരനും ആയിരുന്നു സഞ്ജയ്. കമ്പനിയുടെ ഔദ്യോഗിക  ഫോണും ഓഫീസ് സംവിധാനവും ദുരുപയോഗിച്ച് വ്യക്തിഹത്യ ചെയ്തതിനെ തുടർന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയെ തുടർന്നായിരുന്നു കേസെടുത്തത് കഴിഞ്ഞ നാലുമാസമായി സഞ്ജയ് സഖറിയാസ് ഒളിവിലായിരുന്നു ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

Facebook Comments Box