Kerala News

നഗരമധ്യത്തില്‍വച്ച്‌ വയോധികയുടെ മാല പൊട്ടിച്ച്‌ ഓടിയ യുവാവ് പിടിയില്‍

Keralanewz.com

കോട്ടയം: പട്ടാപ്പകല്‍ നഗരമധ്യത്തില്‍നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ ഓടിയ യുവാവ് പിടിയില്‍.

പുതുപ്പള്ളി കുന്നേല്‍ പറമ്ബില്‍ അനീബി (35)നെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം െവെകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോവുകയായിരുന്ന 72 വയസുള്ള സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച്‌ ഇയാള്‍ ഓടുകയായിരുന്നു. സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്‌.ഒ: അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി. ശ്രീജിത്ത്, െഷെജു, സി.പി.ഒമാരായ ജി രഞ്ജിത്ത്, ജിജി മോസസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box