Kerala News

പാലക്കാട് മഹിളാ മോര്‍ച്ചാ നേതാവിന്റെ ആത്മഹത്യയില്‍ പ്രാദേശിക ബിജെപി നേതാവിന് എതിരെ കേസെടുത്തു

Keralanewz.com

ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിന് എതിരെയാണ് കേസെടുത്തത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തത്.

ശരണ്യയുടെ ആത്മഹത്യ കുറിപ്പില്‍ പ്രജീവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശരണ്യയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രജീവിന്റെ സുഹൃത്തായ ബി.ജെ.പി ജില്ലാ നേതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

‘മരണത്തിന് കാരണം പ്രജീവാണ്. സ്നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം’ എന്നും ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ശരണ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് മണ്ഡലം ട്രഷററായിരുന്നു. അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു

Facebook Comments Box