മന്ത്രിസഭയില്‍ നിന്നും തങ്ങളുടെ മന്ത്രിയെ പിൻവലിക്കാൻ എൻസിപി; പുതിയ നീക്കം കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്നും എൻ സി പി തങ്ങളുടെ മന്ത്രിയെ പിൻവലിക്കാനൊരുങ്ങുന്നു. രണ്ട് ഇടത് എംഎല്‍എമാർക്ക് കൂറുമാറുന്നതിനായി തോമസ് കെ തോമസ് 50 കോടി രൂപവീതം വാഗ്ദാനം ചെയ്തെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ എൻസിപി തയ്യാറെടുക്കുന്നത്.
കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിലവിലെ മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പിൻവലിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എല്‍ഡിഎഫിനെ അറിയിക്കാനാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡൻ്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിക്ക് ഒരു മന്ത്രി നിർബന്ധമാണെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ശശീന്ദ്രൻ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്ന നിലപാടിലാണ് പി.സി.ചാക്കോ പക്ഷം. എന്നാൽ ഈ നീക്കങ്ങളോട് സിപിഎം എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.