Kerala NewsPolitics

‘ഞാന്‍ നിങ്ങളുടെ എംപിയല്ല’; നിവേദനം നല്‍കിയപ്പോള്‍ പരാതിക്കാരോട് ക്ഷോഭിച്ച്‌ സുരേഷ് ഗോപി; പരാതിയുമായി ബിജെപി നേതാവ്

Keralanewz.com

ചങ്ങനാശ്ശേരി :
ചങ്ങനാശ്ശേരിയില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ അപമാനിച്ചുവെന്ന പരാതിയുമായി ബിജെപി നേതാവ് ‘

ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നല്‍കിയത്
ചങ്ങനാശേരിയില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി ഒരു മണിക്കൂര്‍ നേരത്തെ എത്തിയെങ്കിലും വേദിയില്‍ ഇരുന്നില്ല. നിവേദനം നല്‍കാന്‍ എത്തിയവരോട് ‘ഞാന്‍ നിങ്ങളുടെ എംപി അല്ലെന്ന്’ പറഞ്ഞ് അധിക്ഷേപിച്ചെന്നും കണ്ണന്‍ തൻ്റെ പരാതിയിൽ പറയുന്നു. കേന്ദ്രമന്ത്രിയുടെ പെരുമാറ്റം അപമാനകരമായെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ പരാതിയെക്കുറിച്ച്‌ അറിവില്ലെന്നാണ് ന ജില്ലാ നേതൃത്വം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി വി വാദം സൃഷ്ടിച്ചിരുന്നു. മണ്ണാറശാല ക്ഷേത്രത്തില്‍ പുരസ്കാര ദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഇറങ്ങാന്‍ എത്തിയപ്പോള്‍ വാഹനവ്യൂഹം എത്തിയില്ല. കേന്ദ്രമന്ത്രി കിഴക്കേ നടയില്‍ വാഹനം കാത്തുനിന്നപ്പോള്‍ വാഹനവ്യൂഹം പടിഞ്ഞാറേ നടയില്‍ കാത്തുനിന്നു. ക്ഷമകെട്ട സുരേഷ് ഗോപി ഓട്ടോയില്‍ കയറി യാത്ര ചെയ്തു. ഒന്നരക്കിലോമീറ്റര്‍ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ എത്തിയപ്പോള്‍ വാഹനവ്യൂഹം പിന്നാലെയെത്തി. പിന്നീടാണ് ഔദ്യോഗിക വാഹനത്തില്‍ കയറി യാത്ര തുടർന്നത്. സുരേഷ് ഗോപിയുടെ ധാർഷ്ട്യം പാർട്ടിക്കും പ്രവർത്തകർക്കും സഹിക്കാൻ വയ്യാത്ത രീതിയിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

Facebook Comments Box