National NewsReligion

കര്‍ണാടകയില്‍ 1,200 ഏക്കര്‍ കൃഷി ഭൂമിയുടെ അവകാശം ഉന്നയിച്ച്‌ വഖഫ് ബോര്‍ഡ് , കര്‍ഷകര്‍ക്ക് നോട്ടീസ് ; ഒരു വ്യക്തിയുടെയും സ്വകാര്യ സ്വത്ത് വഖഫിന് നല്‍കില്ലെന്ന ഉറച്ച നിലപാടുമായി കലക്ടര്‍’

Keralanewz.com

ബംഗളൂരു : കേരളത്തിലെ മുനമ്പത്തിന് പിന്നാലെ കർണ്ണാടകയിലെ വിജയപുര ടിക്കോട്ട ഹോണ്‍വാഡ ഗ്രാമത്തിലെ 1,200 ഏക്കർ കൃഷി ഭൂമി തങ്ങളുടേതാണെന്ന് അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തെത്തി.

നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ കർഷകർ ജില്ലാ അധികൃതർക്ക് പരാതി നല്‍കി. ഈ പ്രദേശത്തെ ഷാ അമിനുദ്ദീൻ ദർഗ എന്ന മതസ്ഥാപനമായി പ്രഖ്യാപിക്കാൻ ശ്രമിക്കുന്നതായും കർഷകർ ആരോപിക്കുന്നു . പഴയ സർക്കാർ രേഖകള്‍ ചൂണ്ടിക്കാട്ടി വഖഫ് ബോർഡിൻ്റേതാണ് ഭൂമിയെന്നാണ് തഹസില്‍ദാർ അയച്ച നോട്ടീസില്‍ പറയുന്നത്.

വഖഫ് ഭൂമിയിലെ ‘കൈയേറ്റങ്ങള്‍’ ചർച്ച ചെയ്യാൻ ഭവന, വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജമീർ അഹമ്മദ് ഖാൻ ഈ മാസം ആദ്യം വഖഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകള്‍ക്ക് പിന്നാലെയാണ് കർണാടകയിലെ സർക്കാരിന്റെ ഒത്താശയോടെ വിവാദ നോട്ടീസുകള്‍ നല്‍കിയത്. ഉടമസ്ഥാവകാശ രേഖകള്‍ നല്‍കാൻ ആവശ്യപ്പെട്ട് 41 ഓളം കർഷകർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സർക്കാർ ഈ നോട്ടീസുകള്‍ പിൻവലിച്ചില്ലെങ്കില്‍ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹോൻവാഡ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനീല്‍ ശങ്കരപ്പ തുഡിഗല്‍ പറഞ്ഞു.

തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാടാൻ തയ്യാറാണെന്ന് കർഷകർ വ്യക്തമാക്കി.അതേസമയം ഒരു വസ്തുവിന്റെയും അവകാശം നിർണ്ണയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും , ഒരു വ്യക്തിയുടെയും സ്വകാര്യ സ്വത്ത് വഖഫിന് കൈമാറില്ലെന്നും ജില്ലാ കലക്ടർ ടി.ഭൂബാലൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വഖഫ് ഭേദഗതി ബിൽ പാസായില്ലെങ്കിൽ രാജ്യത്തുടനീളം വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Facebook Comments Box