Wed. Apr 24th, 2024

മണിമലയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

By admin Oct 4, 2021 #news
Keralanewz.com

കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പൊന്‍കുന്നം പൂവേലിക്കുന്നേല്‍ ഷാന്‍ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീടിന് സമീപത്തെത്തിയ ഷാന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു

Facebook Comments Box

By admin

Related Post