Kerala News

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് (എം) 10 വീടുകള്‍ നിര്‍മ്മിച്ചു നല്കും

Keralanewz.com

കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍  ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട  10 കുടുംബങ്ങള്‍ക്ക്  കേരളാകോണ്‍ഗ്രസ് (എം) 10 വീട് നിര്‍മ്മിച്ചുനല്കുവാന്‍ തീരുമാനിച്ചു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കൂട്ടിക്കല്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മുണ്ടക്കയം, പാറത്തോട്,എന്നീ പഞ്ചായത്തുകളില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഏറ്റവും അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് വീട്  നിര്‍മ്മിച്ച് നല്‍കുവാന്‍  കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു

കൂട്ടിയ്ക്കൽ പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ കേരളാ കേരളാകോൺഗ്രസ്‌ (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി നൽകിയ ആഹ്വനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി ഭവന-പുണരുദ്ധരണത്തിന് തീരുമാനം എടുത്തത്.കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ:സാജന്‍ കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പില്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, ജാന്‍സ് വയലികുന്നേല്‍, സോജന്‍ ആലക്കുളം, സുജീലന്‍ കെ.പി., മണ്ഡലം പ്രസഡന്‍റുമാരായ തോമസ് കട്ടയ്ക്കല്‍, ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, അഡ്വ. ജെയിംസ് വലിയവീട്ടില്‍, ജോഷി മൂഴിയാങ്കല്‍, ദേവസ്യാച്ചന്‍ വാണിയപ്പുരയ്ക്കല്‍, ജോയി പുരയിടത്തില്‍, യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി ആയലൂകുന്നേല്‍, കേരളാകോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയംഗങ്ങളായ റ്റി.എം. ബേബി തുണ്ടത്തില്‍, പി.സി. സൈമണ്‍, ഷാജി കുര്യന്‍, ജോസുകുട്ടി കല്ലൂര്‍, നിയോജകമണ്ഡലം കമ്മറ്റിയംഗം അജിത് അരിമറ്റം എന്നിവര്‍ പ്രസംഗിച്ചു

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജോര്‍ജ്ജുകുട്ടി അഗസ്തി, , അഡ്വ. സാജന്‍ കുന്നത്ത് (രക്ഷാധികാരികള്‍) ജാന്‍സ് വയലിക്കുന്നേല്‍ (ജനറല്‍ കണ്‍വീനര്‍), ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ജോഷി മൂഴിയാങ്കല്‍, കെ.പി. സുജീലന്‍, ഷോജി അയലികുന്നേല്‍ (കണ്‍വീനര്‍മാര്‍), കേരളാകോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി 51 അംഗ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു

Facebook Comments Box