Kerala News

എസ്കോർട്ട് ഡ്യൂട്ടിക്കിടെ  മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കി, രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Keralanewz.com

തിരുവനന്തപുരം: മന്ത്രി പി രാജീവിന് യാത്രക്കിടെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കാണിച്ച് എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നെയ്യാറ്റിൻകര നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് ചെയ്ത ഉദ്യോഗസ്ഥ‌രെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ് ഐ എസ്. എസ്.സാബുരാജൻ, സി പി ഓ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്

യാത്രാമദ്ധ്യേ ഇവർ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ട് മാറ്റിയിരുന്നു. ഇതിൽ മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടായി എന്ന് കാണിച്ചാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. മന്ത്രി തിരുവനന്തപുരം കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതി പറയുകയായിരുന്നു. അതേസമയം റോഡിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മന്ത്രിയുടെ വാഹനത്തിന്റെ റൂട്ട് മാറ്റിയതെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്

Facebook Comments Box