പാലാ: എയ്ഡ്സ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമിഖ്യത്തിൽ എയ്ഡ്ഡ്
ബോധവൽക്കരണ മാജിക്‌ഷോ നടത്തി. എയ്ഡ്സ് തടയുന്നതിനും രോഗം ബാധിച്ചുകഴിഞ്ഞാൽ എടുക്കേണ്ട ചികിത്സാ രീതികളെക്കുറിച്ചും ആകർഷകമായ രീതിയിൽ മാജിക്കിലൂടെ വിദ്യാർഥികൾക്ക് അറിവ് നൽകുവാൻ പ്രസ്തുത പരിപാടിയിലൂടെ സാധിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മജീഷ്യൻ രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. രാമപുരം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിജു റ്റി ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് ത്രേസ്യാമ്മ വി ഒ, പ്രോഗ്രാം കോർഡിനേറ്റർ റിൻസ് ഇസ്മയിൽ മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Facebook Comments Box