ട്രാന്‍സ് ജെന്ററും ആക്ടിവിസ്റ്റുമായ സിസ്ലിക്ക് നേരെ മുളകുപൊടി ഉപയോഗിച്ച് ആക്രമണം
കോഴിക്കോട്: ട്രാന്‍സ് ജെന്ററും ആക്ടിവിസ്റ്റുമായ സിസ്ലിക്ക് നേരെ മുളക് പൊടി വിതറിയതായി പരാതി. കോഴിക്കോട് മാങ്കാവില്‍ ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം നടന്നത്. കണ്ണില്‍ മുളക് പൊടി വിതറി മാല കവരാന്‍ ശ്രമിച്ചു എന്നാണ് ആക്ടിവിസ്റ്റിന്റെ പരാതി
സിസ്‌ലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് അവര്‍ പറയുന്നു. കാറില്‍ ഇരിക്കവേ ബൈക്കിലെത്തിയ സംഘം അപ്രതീക്ഷിതമായി മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നുവെന്ന് സിസ്‌ലി പറയുന്നു.
മുളകുപൊടി പ്രയോഗത്തിന് ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണമാല കവരാന്‍ ശ്രമിക്കുകയായിരുന്നു. സമീപ വാസികള്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും തന്നെ അറിയാവുന്ന ആരോ ആവാം ആക്രമണത്തിന് പിന്നിലെന്നും സിസ്‌ലി പറയുന്നു
Facebook Comments Box