ജോസ് കെ മാണി എം പി യുടെ ഇടപെടൽ ഫലം കണ്ടു. കുറവിലങ്ങാട്ടെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി , അഭിനന്ദനങ്ങളുമായി നാട്ടുകാർ.
കുറവിലങ്ങാട് : ഏറെക്കാലമായി കുറവിലങ്ങാട് ടൗൺ പള്ളിക്കവല,പാറ്റാനി ജംഗ്ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായി യുന്നവർക്കാശ്വാസമായി ജോസ് കെ മാണി എം പി യുടെ ഇടപെടൽ.
ഏറെക്കാലമായി സ്ഥലം എം എൽ എ മോൻ സ് ജോസഫിനോട് ഈ ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നതാണെങ്കിലും പരിഹരിക്കാം എന്ന സ്ഥിരം പല്ലവി മാത്രമായിരുന്നു മറുപടി.
എം എൽ എ യുടെ പക്ഷത്തുനിന്നും ഉചിതമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിബി മാണിയുടെയും, ബ്ലോക്ക് പ്രസിഡൻ്റ് പിസി കുര്യൻ്റെയും നേതൃത്വത്തിലുള്ള സംഘം ജോസ് കെ മാണിക്ക് നിവേദനം നൽകിയത്.
വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തുകയും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 60kv ട്രാൻസ്ഫോർമർ അനുവദിപ്പിക്കുകയുമായിരുന്നു.
തങ്ങളുടെ ഏറെ നാളത്തെ ആവിശ്യം സാധിച്ചു തന്ന ജോസ് കെ മാണിക്ക് കുറവിലങ്ങാട്ടെ പാരാവലി അഭിവാദ്യങ്ങൾ അർപ്പിച്ചു.
തങ്ങളുടെ അപേക്ഷ പരിഗണിച്ച് ട്രാൻസ്ഫോർ അനുവധിപ്പിച്ച എം പി യെ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മറ്റി കൂടി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡൻ്റ് സിബി മാണി ചാത്തനാട്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കുര്യൻ, സഹകരണ ബാങ്ക് പ്രസിഡൻ്റ് പി ജെ സിറിയക്ക് പൈനാപ്പള്ളിൽ, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.