National News

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ മാം​ഗല്യം; വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായി

Keralanewz.com

ചെന്നൈ: നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താരങ്ങളെ കൂടാതെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.  നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്‌ നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു.  

കാർത്തി, വിജയ് സേതുപതി, എസ് ജെ സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്ലി, നിർമാതാവ് ബോണി തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ വീഡിയോ പകര്‍പ്പവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് വിവാഹവേദിയും പരിസരവും. ജൂൺ 10 ന് നയൻതാരയും വിഘ്‌നേഷ് ശിവനും ചെന്നൈയിൽ റിസപ്ഷൻ സംഘടിപ്പിക്കുമെന്നും സിനിമയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്

Facebook Comments Box