National News

വിവാഹത്തിന് മുൻപെ തന്നെ നയൻസ് കൊടുത്തു ഒരു കിടിലൻ ഗിഫ്റ്റ്

Keralanewz.com

അങ്ങനെ ആരാധക വൃന്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നയൻ-താര വിഘ്നേഷ് ശിവൻ ജോടികൾ വിവാഹിതരാവുകയാണ്.  നാനും റൗഡി താൻ എന്ന ചിത്രത്തിൻറെ ‘സ്റ്റാർട്ട്-ക്യാമറ-ആക്ഷനിൽ നിന്നും വിവാഹദിനം വരെ എന്നാണ് തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ അവരുടെ പ്രണയകാലത്തെ പലരും വിശേഷിപ്പിച്ചത്. 

ഒടുവിൽ അത് ഒരു ഗംഭീര വിവാഹത്തിലേക്ക് തന്നെ എത്തുകയാണ്.കല്യാണത്തിന് മുൻപെ തന്നെ ഒരു ഗംഭീര ഗിഫ്റ്റ് നയൻസ് വിഘ്നേഷ് ശിവന് കൊടുത്തു. ഒരു റെഡ് ഫെരാരിയായിരുന്നു അത്.വിഘ്‌നേഷ് ശിവൻ തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ സമ്മാനത്തെ പറ്റി പറഞ്ഞത്. ഇന്ത്യൻ മാർക്കറ്റിൽ ഏതാണ്ട് 3.5 കോടിയാണ് കാറിൻറെ വില

441 ഹോഴ്സ് പവർ, 3.98 എൽ വി എയ്റ്റ്  എഞ്ചിനാണ് കാറിൻറേത്. 80 ലിറ്റർ പെട്രോൾ എഞ്ചിനിൽ സെവൻ സ്പീഡ് ഓട്ടോ ട്രാൻസ്മിഷനിലാണ് കാർ പ്രവർത്തിക്കുന്നത്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഫെരാരിയുടെ ഹൈബ്രിഡ് ഓപ്ഷനുകള്‍ സ്വന്തമായുള്ളു.

അതേസമയം മഹാബലി പുരത്തെ ഷെറാട്ടൺ ഹോട്ടലിലാണ് വിഘ്നേഷ് ശിവൻ-നയൻതാര ജോഡികളുടെ വിവാഹം. ഇരുവരുടെയും വിവാഹം നടക്കുന്നത്.നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മഹാബലിപുരത്തെ 18,000 കുട്ടികള്‍ക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യും

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ട്

Facebook Comments Box