Kerala News

ഇൻസ്റ്റഗ്രാമിലൂടെ ഐഎസ് ആശയ പ്രചരണം ; ഐഎസ് ബന്ധം കണ്ണൂരിൽ യുവതികൾ അറസ്റ്റിൽ

Keralanewz.com

കണ്ണൂർ : ഇൻസ്റ്റാഗ്രാമിൽ ഗ്രൂപ്പുണ്ടാക്കി ഐഎസ് ന് വേണ്ടി പ്രവർത്തിച്ച യുവതികളെ എൻഐഎ അറസ്റ്റ് ചെയ്തു. താണ സ്വദേശിനി ഷിഫ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. നേരത്തെ ഐഎസ് ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരെയും എൻഐഎ ചോദ്യം ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് എൻഐഎ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലൂടെ ക്രോണിക്കൽ ഫൗണ്ടേഷൻ എന്ന രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കുകയും സോഷ്യൽ മീഡിയയിൽ ഐഎസ് അനുകൂല ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് എൻഐഎ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Facebook Comments Box