ചെറുപ്പക്കാർ നിത്യ സന്ദർശകർ, പോലീസ് എത്തി അറസ്റ്റ്, വർഷങ്ങളായി റജീന ചെയ്തിരുന്ന പരിപാടി കണ്ട് ഞെട്ടി നാട്ടുകാർ

Spread the love
       
 
  
    

കോഴിക്കോട് : മാരക മയക്കുമരുന്നുമായി നഗരത്തിലെ ഫ്ലാറ്റിൽ നിന്നും യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്തിരുത്തി സ്വദേശിനി റജീനയാണ് അറസ്റ്റിലായത്. മാരക മയക്കു മരുന്നായ എംഡിഎം യുവതിയുടെ കൈയിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായ ചാലിയം സ്വദേശി മുഷാഹിദിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റജീനയെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് വർഷങ്ങളായി റജീന മയക്ക് മരുന്ന് വില്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു

റജീനയെ അന്വേഷിച്ച് ചെറുപ്പക്കാർ നിരവധിപേർ വന്ന് പോയിരുന്നതായി ഫ്ളാറ്റിലെ അന്തേവാസികൾ പറയുന്നു എന്നാൽ മയക്ക് മരുന്ന് വാങ്ങാനാണ് ഇവരൊക്കെ എത്തിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു. റജീന മറ്റുള്ളവരുമായി വലിയ അടുപ്പത്തിലൊന്നും പെരുമാറിയിരുന്നില്ല എന്നും ഇവർ പറയുന്നു.
പോലീസ് ഫ്ലാറ്റിലെത്തി റജീനയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഫ്ലാറ്റിൽ നടന്നിരുന്ന പരിപാടി ഇതാണെന്ന് അറിയുന്നതെന്നും ഇവർ പറയുന്നു. അറസ്റ്റ് ചെയ്ത റജീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook Comments Box

Spread the love