കേരള കോൺഗ്രസ്സ്(എം) കർഷക ദിനാചരണം നടത്തി കർഷകരെ ആദരിച്ചു,കർഷക ക്ഷേമത്തിന് മുഖ്യ പരിഗണന – ജോസ്.കെ.മാണി

Spread the love
       
 
  
    

പാലാ: കർഷക ക്ഷേമത്തിനും കൃഷിയുടെ അഭിവൃദ്ധിക്കും മുഖ്യ പരിഗണനയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ കർഷ കർ വളരെ ഭീതിയോടെയാണ് കാണുന്നതെന്നും എത്രയും വേഗം കർഷകരുമായി ചർച്ച നടത്തി കർഷക പ്രക്ഷോഭം അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. കർഷക ദിനാചരണത്തോട് അനുബന്ധിച്ച് കേരള കോൺ. (എo) സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങിൽ കർഷക ദിനാചരണ ആശംസകൾ നേർന്ന് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം
കേരള കോൺഗ്രസ് (എം) സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുത്തോലിയിൽ സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു.പ്രൊഫ. ബാബു.ടി.ജോൺ അദ്ധ്യക്ഷത വഹിച്ചു.മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മണ്ഡപത്തിൽ, റോഷൻ തോപ്പിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ ടോബിൽ കെ.അലക്സ്,ജയ്സൺ കുഴിക്കോടിൽ,പ്രൊഫ.സാബു.ഡി.മാത്യു, പ്രൊഫ.മാത്യു തെള്ളിയിൽ, ജയ്സൺമാന്തോട്ടം ,ബിനു അഗസ്ത്യൻ, അവിനാശ് വലിയ മംഗലം, ജോണി വെട്ടം, കെ.എസ്.ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

Spread the love