Fri. Apr 26th, 2024

ശബരിമല വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ – ഗവ; ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്

By admin Oct 8, 2021 #news
Keralanewz.com

ശബരിമല വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ. അറിയിച്ചു. ശബരിമല വിമാനത്താവളം സംബന്ധിച്ച് വിവിധ തടസങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന്‍ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സി യെ ചുമതലപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസരായി മുന്‍ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വി തുളസീദാസ് ആണ് നിയമിതനായിട്ടുള്ളത്.

വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രം വ്യോമനയാന മന്ത്രാലയം ആവശ്യപ്പെട്ടതിന് മറുപടി തയാറാക്കിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.

Facebook Comments Box

By admin

Related Post