Sat. May 4th, 2024

സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നു; ഇന്നു രാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നു; കെ സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി ഇ പി ജയരാജൻ

By admin Apr 25, 2024
Keralanewz.com

കൊച്ചി: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ കെ സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ.

സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സുധാകരൻ.

കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ പി പറഞ്ഞു. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു.

അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേർത്തു. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post