Sat. May 18th, 2024

അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാത്തത് തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി

By admin May 4, 2024
Keralanewz.com

ന്യൂഡല്‍ഹി: തനിക്ക് ലഭിച്ച വലിയ അഭിനന്ദനമാണ് അമേഠിയില്‍ നിന്ന് മത്സരിക്കില്ലെന്നുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനമെന്ന് പറഞ്ഞ് സ്മൃതി ഇറാനി.

ഇതില്‍ നിന്ന് മനസിലാകുന്നത് താൻ അവർക്ക് ഏറെ പ്രാധാന്യമുള്ളവളായിരുന്നു എന്നാണെന്നും അവർ പറഞ്ഞു. സ്മൃതി ഇറാനിയുടെ പരാമർശം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പ്രതികരണത്തിന് മറുപടിയായാണ്. അദ്ദേഹം പറഞ്ഞത് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതാണ് സ്മൃതി ഇറാനിയുടെ ഏക ഐഡന്‍റിറ്റി എന്നാണ്.

Facebook Comments Box

By admin

Related Post