Kerala NewsLocal News

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്‌ഇബി

Keralanewz.com

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്‌ഇബി. ഉപഭോഗം നിയന്ത്രിക്കാന്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും കെഎസ്‌ഇബി അറിയിച്ചു.

സര്‍ക്കാരിന് ഇത് സംബന്ധിച്ച്‌ വീണ്ടും ശിപാര്‍ശ നല്‍കും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും.

വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളില്‍ കെഎസ്‌ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയര്‍മാരാണ് നിയന്ത്രണം സംബന്ധിച്ച ചാര്‍ട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

Facebook Comments Box