Kerala NewsLocal NewsPolitics

ഇ പി ജയരാജനെതിരെ നടപടി എടുത്താല്‍ സിപിഎം തകര്‍ന്നടിയും; പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ്, പാര്‍ട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് കെ സുധാകരൻ

Keralanewz.com

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ നടപടി എടുത്താല്‍ സിപിഎം തകർന്നടിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ പി ജയരാജൻ. അതുകൊണ്ട് തന്നെ പാർട്ടി ഒരിക്കലും ഇപിക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഇ പി ജയരാജന്റെ ഗൂഢാലോചന പരാതിയില്‍ ശോഭ സുരേന്ദ്രനൊപ്പം തന്നെ രണ്ടാം കക്ഷിയാക്കിയതോടെ തന്നെ കേസ് പൊളിഞ്ഞെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഒരു ബന്ധവും ഇല്ലാത്ത രണ്ട് പേരെ കൂട്ടിക്കെട്ടാൻ ശ്രമിച്ചാല്‍ ഒരിക്കലും നടക്കില്ലെന്നും സുധാകരൻ പ്രതികരിച്ചു.

Facebook Comments Box