Sat. May 18th, 2024

ട്രെയിൻ സര്‍വീസുകളില്‍ മാറ്റം

By admin May 4, 2024
Keralanewz.com

തിരുവനന്തപുരം ‍: ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റം. ചില ട്രെയിനുകള്‍ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

ഈ മാസം 9, 11 തീയതികളില്‍ ചെന്നൈ എഗ്മൂറില്‍ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ഗുരുവായൂരില്‍ നിന്നു പുറപ്പെടുന്ന എഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

16, 18, 23 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ നിർത്തും.

14 മുതല്‍ 19 വരെ മംഗളൂരു സെൻട്രലില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.

15 മുതല്‍ 20 വരെ തിരുവനന്തപുരം സെൻട്രലില്‍ നിന്നു പുറപ്പെടേണ്ട മംഗളൂരു സെൻട്രല്‍ ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തു നിന്നു രാവിലെ 4.38നു സർവീസ് ആരംഭിക്കും.

Facebook Comments Box

By admin

Related Post