Sat. May 18th, 2024

അടുത്ത പൂരം ഭംഗിയാക്കാം: മുഖ്യമന്ത്രി

By admin May 4, 2024
Keralanewz.com

തൃശൂർ: അടുത്ത തൃശൂർ പൂരം ഭംഗിയായി നടത്താമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. തൃശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധി ചർച്ചചെയ്യാനെത്തിയ തിരുവന്പാടി ദേവസ്വം ഭാരവാഹികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഇക്കുറി പൂരംനടത്തിപ്പില്‍ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടായി. അടുത്തവർഷം പൂർണസഹകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ രാമനിലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തിരുവന്പാടി പ്രസിഡന്‍റ് ഡോ. ടി.എ.

സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ്കുമാർ, ജോയിന്‍റ് സെക്രട്ടറി പി. ശശിധരൻ, വിജയ്മേനോൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിക്കു തൃശൂർ പൂരത്തിന്‍റെ ചിത്രവും ദേവസ്വം ഭാരവാഹികള്‍ സമ്മാനിച്ചു

Facebook Comments Box

By admin

Related Post