Sat. May 18th, 2024

ഇ.പിയുടെ പരാതി; കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തും

By admin May 4, 2024
Keralanewz.com

തിരുവനന്തപുരം: തനിക്കെതിരേ വാര്‍ത്ത ചമയ്ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്‌ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനായി കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി.

പരാതിയില്‍ കഴമ്ബുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ദല്ലാള്‍ ടി.പി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി ഡിജിപിക്ക് പരാതി നല്‍കിയത്. ബിജെപിയില്‍ ചേരാന്‍ ഇ.പി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് പരാതി.

മൂന്ന് പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തി തനിക്കെതിരേ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ആക്കുളത്തുള്ള തന്‍റെ മകന്‍റെ ഫ്ലാറ്റില്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ നന്ദകുമാര്‍ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം നടത്തണമെന്നാണ് ഇ.പിയുടെ ആവശ്യം.

Facebook Comments Box

By admin

Related Post