Sun. May 5th, 2024

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ല,ഒരു പ്രതിസന്ധിയും ഇല്ല : മന്ത്രി ഗണേഷ് കുമാര്‍

By admin Apr 25, 2024
Keralanewz.com

കെ.എസ്.ആര്‍.ടി.യില്‍ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി ഒറ്റ സീറ്റില്‍ പോലും കേരളത്തില്‍ നിന്നും വിജയിക്കില്ലന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

അവര്‍ക്ക് ബാങ്കിലേ അക്കൗണ്ട് തുറക്കാനാകുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇടതുസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും അനുകൂലമായ ഘടകങ്ങളാണെന്ന് മന്ത്രി ചൂണ്ടികാട്ടി. യുഡിഎഫിന്റെ എംപിമാര്‍ ജയിച്ച്‌ പോയിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post