Kerala News

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് ജാമ്യം

Keralanewz.com

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇതോടെ സ്വപ്‌ന ജയില്‍ മോചിതയായേക്കും. സ്വപ്നക്ക് ഇന്ന് വൈകീട്ട് തന്നെ പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് സൂചന. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സരിത്ത്, റിബിന്‍സ്, റമീസ് എന്നീ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ കോഫെപോസ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ത്തന്നെ ഇവര്‍ക്ക് ഈ മാസം അവസാനം വരെ ജയിലില്‍ തുടരേണ്ടി വരും

Facebook Comments Box