AccidentNational News

വിജയ് കരൂരില്‍ എത്തേണ്ടിയിരുന്നത് ഉച്ചയ്ക്ക്; പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ചില്ല; നിയന്ത്രണാതീതമായി തിരക്ക്, മരണ സംഖ്യ ഉയരുന്നു

Keralanewz.com

വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയില്‍‌ വൻ അപകടം. തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു.

തിരക്ക് നിയന്ത്രണതീതമായതോടെയാണ് അപകടം സംഭവിച്ചത്. സംഘാടനത്തില്‍ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റാലിയില്‍ പൊലീസ് നിർദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആരോപണം ഉയർന്നു. പതിനായിരങ്ങളാണ് വിജയ് യുടെ റാലിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍‌പ്പെട്ടത്. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചത്. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാൻ കഴിയാത്ര അത്ര തിരിക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. നിരവധി പേരാണ് കുഴഞ്ഞുവീണത്. പലരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍‌ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ‌ അനുശോചിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങിയിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.

Facebook Comments Box