National News

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എതിരെ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി : രാഹുലിനെ അമേഠിയില്‍ മത്സരിക്കാന്‍ നിര്‍ത്തൂ; വീണ്ടും തോല്‍ക്കുമെന്ന് സ്മൃതി ഇറാനി

Keralanewz.com

ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എതിരെ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

രാഹുല്‍ ഗാന്ധിയെ പഴയ മണ്ഡലമായ അമേഠിയില്‍ വീണ്ടും മത്സരിക്കാന്‍ നിര്‍ത്താന്‍ ധൈര്യമുണ്ടോ എന്നാണ് സ്മൃതി ഇറാനി കോണ്‍ഗ്രസിനോട് ചോദിക്കുന്നത്.

‘ഞാന്‍ വെല്ലുവിളിക്കുന്നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയെ വീണ്ടും അമേഠിയില്‍ മത്സരിക്കാന്‍ നിര്‍ത്താന്‍ ധൈര്യമുണ്ടോ.? ഉണ്ടെങ്കില്‍ 2024ല്‍ മത്സരിക്കാന്‍ നിര്‍ത്തട്ടെ. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം തോല്‍ക്കുകയേയുള്ളൂ.’. സ്മൃതി ഇറാനി വെല്ലുവിളിച്ചു.

തന്റെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തുന്നുണ്ടെന്ന ആരോപണവും സ്മൃതി നിഷേധിച്ചു. ഇതെല്ലാം മകളെ അപമാനിക്കാന്‍ കോണ്‍ഗ്രസുകാര്‍ കെട്ടിച്ചമച്ചതാണെന്നും തന്റെ മകള്‍ക്ക് 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്നും സ്മൃതി പറഞ്ഞു. അവള്‍ ഇപ്പോഴും കോളേജ് വിദ്യാര്‍ഥിനിയാണ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു

Facebook Comments Box