Mon. Apr 29th, 2024

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ

By admin May 24, 2022 #news
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77–ാം പിറന്നാൾ. സർക്കാറിൻറെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്. പതിവുപോലെ ഇക്കുറിയും ജന്മദിനത്തിൽ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വർഷം മുൻപ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് തലേന്നാളാണ് തന്റെ യഥാർഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വർഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോർഡിട്ട നേതാവ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്

Facebook Comments Box

By admin

Related Post