Fri. Mar 29th, 2024

32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

By admin Dec 8, 2021 #news
Keralanewz.com

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10നാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണല്‍.

മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലും 20 പഞ്ചായത്ത് വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ആകെ 115 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു

എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. കോര്‍പറേഷന്‍ 63ആം ഡിവിഷന്‍ ഗാന്ധി നഗറിലും പിറവത്ത് 14ആം ഡിവിഷന്‍ ഇടപ്പളളിച്ചിറയിലുമാണ് വോട്ടെടുപ്പ് നടന്നത്. ഗാന്ധിനഗര്‍ ഡിവിഷനിലെ ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ4ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍. ബിജെപി സ്ഥാനാര്‍ഥി പി.ജി മനോജ്കുമാറും വലിയ രീതിയിലാണ് ഡിവിഷനില്‍ പ്രചാരണം നടത്തിയത്

Facebook Comments Box

By admin

Related Post