Kerala News

ചാലിയാര്‍ പുഴയിലൂടെ കയാക്കിങ് നടത്തി നിഷ ജോസ് കെ മാണി ! നിഷ തുഴ കയ്യിലെടുത്തത് നദീ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും നദികളെ വീണ്ടെടുക്കുക എന്ന സന്ദേശം നല്‍കാനും, കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി മുടങ്ങിയ നിലമ്പൂര്‍ കയാക്കിങ്ങിന് നിഷ ജോസ് കെ മാണിയെത്തിയത് പാലായില്‍ നിന്നും കയാക്കിങ് ക്ലബിനൊപ്പം

Keralanewz.com

കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം തുഴ കയ്യിലെടുത്ത് നിഷ ജോസ് കെ മാണി. നിലമ്പൂരില്‍ നടക്കുന്ന കയാക്കിങില്‍ പങ്കെടുക്കാനായാണ് നിഷ ജോസ് കെ മാണി ഇത്തവണ തുഴയുമായി എത്തിയത്. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി നിലമ്പൂരിലെ കയാക്കിങ് പരിപാടി നടക്കുന്നില്ലായിരുന്നു.

നദീ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും നദികളെ വീണ്ടെടുക്കുക എന്ന ബോധ്യത്തോടെയാണ് ചാലിയാര്‍ പുഴയില്‍ കയാക്കിങ് സംഘടിപ്പിക്കുന്നത്. ആലപ്പുഴക്കാരിയായ നിഷ ജോസ് കെ മാണി നാട്ടില്‍ ചെറിയ വള്ളങ്ങള്‍ തുഴഞ്ഞ് പരിചയവുമുള്ള ആളാണ്

കുറച്ചു വര്‍ഷങ്ങളായി ചാലിയാറിലെ ഈ കയാക്കിങില്‍ പങ്കെടുക്കുന്ന നിഷ ഇത്തവണ പാലായില്‍ നിന്നും ഒരു കയാക്കിങ് ക്ലബിനെയും കൂടെ കൂട്ടിയിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കി നദീജലം ശുദ്ധമാക്കുന്നത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. എന്തായാലും അടുത്ത ദിവസം പരിപാടി സമാപിച്ച ശേഷമേ നിഷ നാട്ടിലേക്ക് മടങ്ങു

Facebook Comments Box